lilly-singh

ന്യൂഡൽഹി: ജന്മദിനാഘോഷങ്ങൾക്ക് പല രീതിയിലുള്ള തീം കേക്കുകൾ ഇപ്പോൾ സർവസാധാരണമാണ്. എന്നാൽ,​ എല്ലാ തീം കേക്കുകളേയും വെല്ലുന്ന ഒന്നാണ് കൊമേഡിയനും ടോക് ഷോ അവതാരകയുമായ ലില്ലി സിം​ഗിന് തന്റെ പിറന്നാളിന് ലഭിച്ചത്. ടൈഗർ ബാമിന്റെ രൂപത്തിലുള്ള തീം കേക്കാണ് ലില്ലിയ്ക്ക് പിറന്നാൾ സ്പെഷ്യലായി ലഭിച്ചത്. സെപ്തംബർ ആറിനാണ് ലില്ലി തന്റെ 32ാം പിറന്നാൾ ആഘോഷിച്ചത്. 'സർപ്രൈസ് ബർത്ത്ഡേ കേക്ക് ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന' കുറിപ്പോടെയാണ് ലില്ലി കേക്കിന്റെ ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ കേക്ക് കണ്ട് അത്ഭുതപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്.

'സ്കെച്ചി ടൈംസ് വിത്ത് വിത്ത് ലില്ലി സിം​ഗ്" എന്ന കോമഡി ഷോയിലെ അവതാരകയാണ് ആണ് ലില്ലി. യൂട്യൂബിലെ മിന്നും താരമായ ലില്ലി സൂപ്പർ വുമൺ എന്നാണ് അറിയപ്പെടുന്നത്.

കാനഡയിലാണ് ലില്ലി താമസിക്കുന്നത്. സ്കെച്ചി ടൈംസ് വിത്ത് വിത്ത് ലില്ലി സിം​ഗ് എന്ന കോമഡി ഷോയിലെ ആതിഥേയ ആണ് ലില്ലി സിം​ഗ്. യൂട്യൂബിലെ മിന്നും താരമായ ലില്ലി സിം​ഗ് സൂപ്പർ വുമൺ എന്നാണ് അറിയപ്പെടുന്നത്. നടിയും എഴുത്തുകാരിയും യൂട്യൂബറുമായ ലില്ലിയുടെ വീടിനെക്കുറിച്ചുള്ള വാർത്തകൾ മാസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.