court

ന്യൂഡൽഹി: പ്രത്യേക സി.ബി.ഐ കോടതിയിൽ 32 പ്രതികളും ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പ്രായാധിക്യം പരിഗണിച്ച് എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി,കല്യാൺ സിംഗ്, ശിവസേന നേതാവ് സതീഷ് പ്രധാൻ, രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യ ഗോപാൽ ദാസ് തുടങ്ങിയവർക്കും കൊവിഡ് ചികിത്സയിലുള്ള ഉമാഭാരതിയും വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. എം.പിമാരായ സാക്ഷി മഹാരാജ്, വിനയ് കത്യാർ, സംഘപരിവാർ നേതാക്കളായ സാധ്വി ഋതംഭര, ബ്രജ്ഭൂഷൺ ശരത് യാദവ്, പവൻ പാണ്ഡെ തുടങ്ങി 26 പ്രതികൾ കോടതിയിലെത്തി. കോടതിവളപ്പിലും പരിസരത്തും വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. 48 പ്രതികളുണ്ടായിരുന്നു. ശിവസേനാ നേതാവ് ബാൽ താക്കറെ, വി.എച്ച്.പി നേതാക്കളായ അശോക് സിംഗാൾ, ഗിരിരാജ് കിഷോർ തുടങ്ങി 16പേർ മരണമടഞ്ഞു.