sexual-abuse

റായ്‌പൂർ: ഛത്തീസ്ഗണ്ഡിലെ റായ്ഗഡിൽ പതിനാറുകാരിയായ മകളെ, അച്ഛൻ മൂവായിരം രൂപയ്ക്ക് ഇരുപത്തിയൊന്നുകാരന് വിറ്റു. പെൺകുട്ടി ഗർഭിണിയായപ്പോൾ യുവാവ് തെരുവിൽ ഉപേക്ഷിച്ചു.

അഞ്ച് മാസത്തെ കൗൺസിലിംഗിന് ശേഷമാണ് താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് അവൾ അധികൃതരോട് വെളിപ്പെടുത്തിയത്.

'16 വയസുള്ളപ്പോൾ എന്നെ 3000 രൂപയ്ക്ക് പിതാവ് വിറ്റു. വാങ്ങിയ യുവാവ് ഒരു വാഗ്ദാനം കൂടി പിതാവിന് നൽകിയിരുന്നു. തന്റെ വീട്ടിൽ ജോലി നൽകാമെന്നായിരുന്നു അത്. എന്നാൽ മാസങ്ങളോളം എന്നെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായപ്പോൾ തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു."- കരഞ്ഞുകൊണ്ട് പെൺകുട്ടി പറഞ്ഞു.

പട്ടിണിയിലായ പെൺകുട്ടിയെ മേയ് മാസത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. ആരോഗ്യവാനായ ഒരു കുഞ്ഞിന് അവൾ ജന്മം നൽകി. ബിലാസ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനെട്ടുകാരിയെ കഴിഞ്ഞ മാസം റായ്ഗഡിലെ 'സഖി' കേന്ദ്രത്തിലേക്ക് മാറ്റി. പോക്‌സോ വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.