rape

ലഖ്‍നൗ: ഉത്തര്‍പ്രദേശിലെ ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. കോളേജിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് 22കാരിയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോയത്. തുടർന്ന് മയക്കുമരുന്ന് കുത്തിവെച്ച ശേഷം പിഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെണ്‍കുട്ടിയുടെ ഇരു കാലുകളും തല്ലി ഒടിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും ഇതിൽ രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നും പൊലീസ് പറയുന്നു. ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി മരിച്ചിരുന്നു. ഡൽഹി എയിംസിൽ വിദഗ്ദ്ധ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 14ാം തിയതിയായിരുന്നു സംഭവം. പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്‌റാസിലാണ് നാല് പേർ ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. രാജ്യത്തെ കണ്ണീരിലായ്ത്തിയ മരണവാർത്തയ്ക്ക് പിന്നാലെയാണ് വീണ്ടും ഉത്തർപ്രദേശിൽ നിന്നും ദളിത് വിദ്യാര്‍ത്ഥിനി മരണപെട്ട വാർത്ത പുറത്തുവരുന്നത്.