ഒരു പെൺ കുഞ്ഞിനായി ഇർഫാനും താനും ഏറെ ആഗ്രഹിച്ചിരുന്നതായി വ്യക്തമാക്കി സുതാപ സിക്ദർ. ഒരു മകൾ വേണമെന്ന് ഇർഫാൻ അതിതീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ തനിക്ക് ഇന്നും സങ്കടമുണ്ടെന്നും സുതാപ പറയുന്നു.
"ഞാനും ഇർഫാനും ഒരു പെൺകുഞ്ഞിനായി അതിതീവ്രമായി ആഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോൾ ഡോക്ടർ മകൻ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങൾ, ആരോഗ്യമുള്ള കുഞ്ഞ് എന്നാണ്. എനിക്ക് കടുത്ത നിരാശ തോന്നി. ആ ദിവസവും ഇന്നും ഒരു പെൺകുട്ടിക്ക് ഇർഫാന്റെ രക്ഷാകർതൃത്വം നഷ്ടപ്പെട്ടതിൽ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെൺകുഞ്ഞിന്.."സുതാപ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ കഴിഞ്ഞ ഏപ്രിൽ 29നാണ് കാൻസർ ബാധയെ തുടർന്ന് ഇർഫാൻ മരണപ്പെട്ടത്.