melattur

മേലാറ്റൂർ: ക്വാറന്റൈൻ ലംഘിച്ച സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. മേലാറ്റൂർ പള്ളിയാലിൽ അൻവർ സാദത്ത് (44) ,ഹാരീസ് ബാബു (39) ,ആഷിഖ് (26) എന്നിവർക്കെതിയെയാണ് മേലാറ്റൂർ പൊലീസ് കേസെടുത്തത്. വിദേശത്ത് നിന്ന് വന്ന അൻവർ സാദത്തിന് കഴിഞ്ഞ 26ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രോഗം മാറിയ ശേഷമുള്ള റിവേഴ്സ് ക്വാറന്റൈൻ ലംഘിച്ചതിനും ഇയാളുമായി സമ്പർക്കമുണ്ടായ ഹാരീസ് ബാബുവും ആഷിഖും ക്വാറന്റൈൻ ഇരിക്കാതെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്. നിർമ്മാണ ജോലിയുമായി ബന്ധപ്പെട്ട് കാളികാവ് ബന്തോട്ടം പടി ,മണ്ണാർക്കാട് അമ്പല പാറ, കാപ്പ് പറമ്പ് പ്രദേശങ്ങളിലും മേലാറ്റൂർ പരിസര പ്രദേശങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകേണ്ടതും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണ് ഫോൺ. 9446401775