fish

താനൂർ:​ വാഴക്കത്തെരു മാർക്കറ്റിൽ വിൽപ്പന നടത്തിയ പഴകിയ മത്സ്യം പിടിച്ചെടുത്തു. മറു സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ആവോലി, മാന്തൾ, ചൂര തുടങ്ങിയ ചീഞ്ഞു നാറിയ മീനുകളാണ് പിടിച്ചെടുത്തത്. മത്സ്യസുരക്ഷ വിഭാഗത്തിലെ കെ.അബ്ദുൾ റഷീദ്, എം.പ്രിയ,​ ഫിഷറീസ് ഓഫീസിലെ ടി.ഇബ്രാഹിംകുട്ടി, ബാബു ഒട്ടുംപുറം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മീനുകൾ നശിപ്പിക്കുകയും വിൽപ്പനക്കാർക്ക് പിഴ ചുമത്തുകയും ചെയ്തു.