hhh
പൊന്നാനി മാതൃശിശു ആശുപത്രി


പൊ​ന്നാ​നി​:​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​വി​പ്ല​വ​ക​ര​മാ​യ​ ​മു​ന്നേ​റ്റം​ ​സാ​ദ്ധ്യ​മാ​ക്കി​യ​ ​പൊ​ന്നാ​നി​ ​മാ​തൃ​ശി​ശു​ ​ആ​ശു​പ​ത്രി​യി​ൽ​ ​ബ്ല​ഡ് ​ബാ​ങ്കും​ ​പേ​ ​വാ​ർ​ഡും​ ​വ​രു​ന്നു.​ ​നി​ല​വി​ലെ​ ​ആ​ശു​പ​ത്രി​ ​കെ​ട്ടി​ട​ത്തി​ന് ​തെ​ക്കു​ഭാ​ഗ​ത്താ​യു​ള്ള​ ​ഒ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്ത് ​നി​ർ​മ്മി​ക്കു​ന്ന​ ​ര​ണ്ടു​നി​ല​ ​കെ​ട്ടി​ട​ത്തി​ലാ​ണ് ​ബ്ല​ഡ് ​ബാ​ങ്കും​ ​പേ​ ​വാ​ർ​ഡും​ ​ഒ​രു​ക്കു​ക.​ ​കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​ള്ള​ ​വി​ശ്ര​മ​കേ​ന്ദ്ര​വു​മൊ​രു​ക്കും.
1.22​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ലാ​ണ് ​ബ്ല​ഡ് ​ബാ​ങ്ക് ​ഒ​രു​ക്കു​ക.​ ​ഇ​തി​ന് ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ചു.​ ​നി​യ​മ​സ​ഭ​ ​സ്പീ​ക്ക​ർ​ ​പി.​ ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ​ ​ആ​സ്തി​ ​വി​ക​സ​ന​ ​ഫ​ണ്ടി​ൽ​ ​നി​ന്നും​ ​ര​ണ്ടു​കോ​ടി​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ക്കു​ന്ന​ ​കെ​ട്ടി​ട​ത്തി​ന്റെ​ ​താ​ഴ​ത്തെ​ ​നി​ല​യി​ലാ​ണ് ​ബ്ല​ഡ് ​ബാ​ങ്ക് ​ഒ​രു​ക്കു​ക.​ ​ഒ​ന്നും​ ​ര​ണ്ടും​ ​നി​ല​ക​ളി​ലാ​യി​ ​പേ​ ​വാ​ർ​ഡൊ​രു​ക്കും.​ര​ണ്ടാം​ ​നി​ല​യി​ലാ​ണ് ​കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​ള്ള​ ​വി​ശ്ര​മ​മ​ന്ദി​രം.​ ​മാ​തൃ​ശി​ശു​ ​ആ​ശു​പ​ത്രി​യു​ടെ​ ​പ്ര​ധാ​ന​ ​കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​പാ​ലം​ ​വ​ഴി​ ​ബ്ല​ഡ് ​ബാ​ങ്ക്,​ ​പേ​ ​വാ​ർ​ഡ് ​കെ​ട്ടി​ട​ത്തെ​ ​ബ​ന്ധി​പ്പി​ക്കും.​ 3.22​ ​കോ​ടി​ ​ചെ​ല​വി​ലാ​ണ് ​കെ​ട്ടി​ടം​ ​പൂ​ർ​ത്തി​യാ​ക്കു​ക.
ബ്ല​ഡ് ​ബാ​ങ്കി​ൽ​ ​അ​ത്യാ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കും.​ ​ര​ണ്ട് ​നി​ല​ക​ളി​ലാ​യു​ള്ള​ ​പേ​ ​വാ​ർ​ഡു​ക​ളി​ൽ​ ​ഇ​രു​പ​ത് ​മു​റി​ക​ളൊ​രു​ക്കും.​ ​അ​ഞ്ചെ​ണ്ണം​ ​കാ​ത്തി​രി​പ്പു​കാ​ർ​ക്കു​ള്ള​ ​വി​ശ്ര​മ​കേ​ന്ദ്ര​മാ​യി​രി​ക്കും.​ ​നി​ല​വി​ൽ​ ​മാ​തൃ​ശി​ശു​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​ത്യേ​ക​ ​മു​റി​ക​ളി​ല്ല.​ ​ജ​ന​റ​ൽ​ ​വാ​ർ​ഡു​ക​ളി​ലാ​ണ് ​പ്ര​സ​വ​ത്തി​നെ​ത്തു​ന്ന​വ​രും​ ​പ്ര​സ​വി​ച്ച​വ​രും​ ​കി​ട​ക്കു​ന്ന​ത്.​ ​പേ​ ​വാ​ർ​ഡു​ക​ൾ​ ​ഒ​രു​ക്ക​ണ​മെ​ന്ന​ത് ​നി​ര​ന്ത​ര​ ​ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു.​ ​അ​തി​നാ​ണി​പ്പോ​ൾ​ ​പ​ച്ച​ക്കൊ​ടി​യാ​യി​രി​ക്കു​ന്ന​ത്.
പ്ര​സ​വ​ത്തെ​ ​തു​ട​ർ​ന്നു​ള്ള​ ​ര​ക്ത​ത്തി​ന്റെ​ ​ആ​വ​ശ്യ​ത്തി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ബ്ല​ഡ് ​സ്റ്റോ​റേ​ജ് ​സ്ഥാ​പി​ക്കു​ന്ന​ത് ​പ​രി​ഗ​ണ​ന​യി​ലാ​ണ്.