jjjjj
മലപ്പുറം കെ എസ് ആർ ടി സിയുടെ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസിന്റെ യാത്രക്കുള്ള കാർഡുകൾ സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നു

മ​ല​പ്പു​റം​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​സ​ർ​വീ​സ് നാളെ ​ആ​രം​ഭി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​തു​ട​ങ്ങു​ന്ന​ ​പ​ദ്ധ​തി​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ജി​ല്ലാ​ക​ള​ക്ട​ർ​ ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​മ​ല​പ്പു​റ​ത്ത് ​നി​ന്ന് ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​വ​രെ​യാ​ണ് ​സ​ർ​വീ​സ്.
സ്ഥി​ര​മാ​യി​ ​ഓ​ഫീ​സ് ​യാ​ത്ര​ക​ൾ​ക്ക് ​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ്വ​ന്തം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ബ​സ് ​ഓ​ൺ​ ​ഡി​മാ​ൻ​ഡ് ​പ​ദ്ധ​തി​ ​(​ബോ​ണ്ട്)​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഈ​ ​സൗ​ക​ര്യം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സീ​റ്റു​ക​ൾ​ ​ഉ​റ​പ്പാ​യി​രി​ക്കും.​ ​അ​വ​ര​വ​രു​ടെ​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​നി​ന്ന് ​യാ​ത്ര​ക്കാ​രെ​ ​ബ​സി​ൽ​ ​ഇ​റ​ക്കു​ക​യും​ ​ക​യ​റ്റു​ക​യും​ ​ചെ​യ്യും.
യാ​ത്ര​ക്കാ​രു​ടെ​ ​ലാ​സ്റ്റ് ​മൈ​ൽ​ ​ക​ണ​ക്ടി​വി​റ്റി​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​സു​ര​ക്ഷി​ത​മാ​യി​ ​സൂ​ക്ഷി​ക്കു​വാ​നു​ള്ള​ ​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.​ ​ഈ​ ​സ​ർ​വീ​സു​ക​ളി​ൽ​ 10,​ 15,​ 20,​ 25​ ​ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള​ ​പ​ണം​ ​മു​ൻ​കൂ​റാ​യി​ ​അ​ട​ച്ച് ​യാ​ത്ര​ക്കു​ള്ള​ ​ബോ​ണ്ട് ​ട്രാ​വ​ൽ​ ​കാ​ർ​ഡു​ക​ൾ​ ​ഡി​സ്‌​കൗ​ണ്ടോ​ടു​ ​കൂ​ടി​ ​കൈ​പ്പ​റ്റാം.​ ​കൊ​വി​ഡ് ​നി​ബ​ന്ധ​ന​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​പാ​ലി​ച്ച് ​അ​ണു​വി​മു​ക്ത​മാ​ക്കി​യ​ ​ബ​സു​ക​ളാ​ണ് ​ബോ​ണ്ട് ​സ​ർ​വീ​സി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
മ​ല​പ്പു​റ​ത്ത് ​നി​ന്ന് ​വ​ഴി​ക്ക​ട​വ്,​ ​ക​ട​ലു​ണ്ടി,​ ​കോ​ഴി​ക്കോ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​ബോ​ണ്ട് ​സ​ർ​വീ​സ് ​ന​ട​ത്തു​വാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ച​താ​യി​ ​കെ.​എ​സ്.​ആ​ർ.​ടി​ ​സി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​ബ​ന്ധ​പ്പെ​ടാം.​ ​ഫോ​ൺ​:​ 9847387743,​ 9946342249,​ 9495099912.