rlw
താനൂർ റെയിൽവേ സ്റ്റേഷൻ

താനൂർ: വി. അബ്ദുറഹ്മാൻ എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും ഒന്നരക്കോടി രൂപ ചെലവിൽ റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ നടത്തുന്നു

സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ച് പുതുക്കി നിർമ്മിക്കും.

പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഉയർന്ന ശ്രേണീയാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്​ലറ്റ് കോംപ്ലക്​സ്, ഒന്നാം പ്ലാറ്റ് ഫോമിൽ മേൽക്കൂര, പ്ലാറ്റ്‌​ഫോമിൽ വിപുലമായ ഇരിപ്പിട സൗകര്യം, മിനിമാസ്റ്റ് ഉൾപ്പെടുന്ന വൈദ്യുത വിളക്കുകൾ എന്നിവ പദ്ധതിയിലുൾപ്പെടും

ദീർഘദൂര ട്രെയിനുകൾക്കൊന്നും താനൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ പല യാത്രക്കാരും കോഴിക്കോട് തിരൂർ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
കോഴിക്കോട് ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കും 13 ട്രെയിനുകൾ വീതമാണ് താനൂരിൽ നിറുത്തുന്നത്.