പെരിന്തൽമണ്ണ: രണ്ടര വയസുകാരന്റെ കുടലിൽ കുടുങ്ങിയ സ്റ്റീൽകമ്പി എൻഡ്രോസ്കോപ്പിയിലൂടെ പുറത്തെടുത്തു. ശസ്ത്രക്രിയകളിൽ ഉപയോഗിക്കുന്ന കെ വയർ എന്ന കൂർത്ത കമ്പിയാണ് ശസ്ത്രക്രിയ കൂടാതെ പീടിയാട്രിക് എൻഡ്രോസ്കോപ്പി വഴി പുറത്തെടുത്തത്.
ഒമ്പതുമാസം മുമ്പ് ഒരു വാഹനാപകടത്തെ തുടർന്ന് കുട്ടിയുടെ മൂത്ത സഹോദരിയുടെ കാലിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. അതിനുപയോഗിച്ച കമ്പി ജിദ്ദയിൽ ജോലിയുള്ള പിതാവ് വരുമ്പോൾ കാണിക്കാൻ സൂക്ഷിച്ചുവച്ചിരുന്നതാണ് കുട്ടി അബദ്ധത്തിൽ വിഴുങ്ങിയത്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ കൺസൾട്ടന്റ് ഗ്യാസ്ട്രോ എന്റോളജിസ്റ്റും കുട്ടികളുടെ ഉദരരോഗ ചികിത്സാ വിദഗ്ദ്ധയുമായ ഡോ. രമ കൃഷ്ണകുമാറാണ് കമ്പി പുറത്തെടുത്തത്.