പട്ടാമ്പി: ഓങ്ങല്ലൂർ - കാരക്കാട് - വാടനംകുറിശ്ശി റോഡ് ആസിഡ് ഒഴിച്ച് തകർക്കാൻ ശ്രമം. കഴിഞ്ഞദിവസം വൈകീട്ടാണ് റോഡിൽ ആസിഡ് പോലെയുള്ള ദ്രാവകം വ്യാപകമായി കാണപ്പെട്ട്. പൊലീസും പൊതുമരാമത്ത് വകുപ്പും സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തി.
റോഡ് തകർക്കാനുള്ള ബോധപൂർവമായ പ്രവർത്തിയാണിത്. ഇതിനു മുമ്പും സമാനമായ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ ദൗർഭാഗ്യകരമാണ്. പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് ഈ സർക്കാരിന്റെ കാലത്താണ് റബറൈസ് ചെയ്ത് നവീകരിച്ചത്. നാടിന്റെ വികസന പ്രവർത്തനങ്ങൾ കണ്ട് പരിഭ്രാന്തരായവർ ചെയ്യുന്ന ഇത്തരം പ്രവർത്തികളെ ജനങ്ങളുടെ സഹകരണത്തോടെ പ്രതിരോധിക്കുമെന്നും എം.എൽഎ പറഞ്ഞു.