പാലക്കാട്: ടൗൺ നോർത്ത് എസ്.ഐ സുധീഷ് കുമാറിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തിയ സംഭവത്തിൽ എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അമീറലി വിളയൂർ (34), സംസ്ഥാന കമ്മിറ്റിയംഗം റൗഫ് പട്ടാമ്പി (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സൈബർ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരാഴ്ചയിലേറെയായി എസ്.ഐ.ക്കെതിരെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചും ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെയും വ്യാജപ്രചരണവും അപകീർത്തിപ്പെടുത്തലും നടക്കുന്നുണ്ട്.