അഗളി: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ അട്ടപ്പാടി ചുരം പാതയിലെ പലയിടത്തും മണ്ണിച്ചിൽ ഭീതി. പത്താംവളവിന്
സമീപം കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞിട്ടുണ്ട്. കഴിഞ രണ്ട് പ്രളയ കാലത്തും മണ്ണിടിച്ചിലിനെ തുടർന്ന് ചുരം റോഡിലെ ഗതാഗതം ആഴ്ചകളോളം തടസപ്പെട്ടിരുന്നു.
ഈ കാലയളവിൽ അടിയന്തരാവശ്യങ്ങൾക്ക് ആളുകൾക്ക് ആനക്കട്ടി അതിർത്തി കടന്ന് തമിഴ്നാട്ടിലൂടെ സഞ്ചരിക്കണമായിരുന്നു. നിലവിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള യാത്രയ്ക്ക് ഏറെ പരിമിതികളുണ്ട്.