hospital

ഷൊർണൂർ: നഗരസഭാ സാമൂഹികാരോഗ്യ കേന്ദ്രം ഒ.പി.യിൽ ചികിത്സ കിട്ടാതെ രോഗികൾ തലങ്ങും വിലങ്ങും നടക്കുന്നു. കരാർ അടിസ്ഥാനത്തിലെത്തിയ രണ്ട് ഡോക്ടർമാരും ജോലി അവസാനിപ്പിച്ചതോടെയാണ് ചികിത്സ തകിടം മറിഞ്ഞത്. മെഡിക്കൽ ഓഫീസറുൾപ്പടെ രണ്ട് സ്ഥിരം ഡോക്ടർമാരും രണ്ട് എൻ.എച്ച്.എം ഡോക്ടർമാരുമാണുണ്ടായിരുന്നത്. മെഡിക്കൽ ഓഫീസർമാർ കൊവിഡ് ചികിത്സാ വിഭാഗത്തിലാണ്.

പ്രതിദിനം ശരാശരി 200 രോഗികൾ

നഗരസഭയിലും സമീപ പഞ്ചായത്തുകളിൽ നിന്നുമായി 200ൽ അധികം രോഗികളാണ് പ്രതിദിനം ഇവിടെ ചികിത്സ തേടുന്നത്. പുതുതായി രണ്ട് ഡോക്ടർമാരെ നിയമിച്ചെങ്കിലും ഡ്യൂട്ടിക്കെത്തിയിട്ടില്ല. താമസ സൗകര്യം ഉൾപ്പടെയുള്ളവ ലഭ്യമാവാത്തതിനാണ് ഡോക്ടർമാർ പിന്മാറുന്നതെന്ന് പറയപ്പെടുന്നു. പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.