water

കൊല്ലങ്കോട്: ചിറ്റൂർ പുഴ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള മൂലത്തറ റെഗുലേറ്ററിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞതോടെ കമ്പാലത്തറ ഏരിയിൽ ഏഴ് മീറ്റർ ഉയർന്നതോടെ മീങ്കര ഡാമിലേക്ക് കന്നിമാരി കനാൽ വഴി ജലം ഒഴുക്കി തുടങ്ങി. സെക്കന്റിൽ 0.97 ചതുരശ്ര ഘനമീറ്റർ വെള്ളമാണ് ഒഴുക്കുന്നത്. കുടിവെള്ളത്തിനും കാർഷികാവശ്യത്തിനും ആശയിക്കുന്ന മീങ്കര ഡാമിന്റെ നിലവിൽ 32.9 അടിയാണ് ജലനിരപ്പ്. 34 അടി എത്തുതോടെ മീങ്കര ചുള്ളിയാർ ലിങ്ക് കനാൽ വഴി ചുള്ളിയാർ ഡാമിലെത്തിക്കാൻ കഴിയും. വരും ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചാൽ മലനിരയിലെ നീർച്ചാലുകളിൽ നിന്നു വരുന്ന ജലവും പലകപ്പാണ്ടി പദ്ധതിയിലൂടെ ഒഴുകി വരുന്ന ജലവും ലഭിച്ചാൽ ചുള്ളിയാർ ഡാം ജലസമൃദ്ധമാവും.