ചിറ്റൂർ: പൊടിവിതയായാലും ചേറ്റുവിതയായാലും തൊഴിലാളി ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലമൊരുക്കുമ്പോൾ തന്നെ വിതയും നടത്താനുള്ള യന്ത്രവുമായി പെരുവെമ്പിലെ ട്രാക്ടർ മെക്കാനിക്കും കർഷകനുമായ കണ്ണൻ.
വിതച്ചു കഴിഞ്ഞാൽ നെൽച്ചെടികൾ വളരെ ഞെരുക്കത്തിൽ വളരുന്നത് വിളവ് കുറയാൻ കാരണമാകും. കൂടാതെ കളയും പെരുകും. ഇതിന് പരിഹാരം എന്ന നിലയിലാണ് കഴിഞ്ഞ 20 വർഷമായി ട്രാക്ടർ രംഗത്ത് പ്രവർത്തിക്കുന്ന കർഷകനായ കണ്ണൻ പുതിയ യന്ത്രത്തിന് രൂപം കൊടുത്തത്.
ട്രാക്ടറിൽ കൂട്ടിയോജിപ്പിക്കാവുന്ന ചെയ്യാവുന്ന നിലയിലാണ് രൂപകല്പന. കഴിഞ്ഞ സീസണിൽ വികസിപ്പിച്ചെങ്കിലും ഈ സീസണിലാണ് പൂർണ്ണ പ്രവർത്തന സജ്ജമായത്. ഇത്തവണ 50 ഏക്കറിലധികം പുതിയ യന്ത്രം ഉപയോഗിച്ച് വിതച്ചു. പെരുവെമ്പ് വാഴക്കോട് പാടശേഖര സെക്രട്ടറി അജിത്തിന്റെ പാടത്താണ് ആദ്യ പരിശീലനം നടത്തിയത്. മൂന്നേക്കർ പാടത്തേക്ക് കേവലം 60 കിലോ വിത്ത് മാത്രമാണ് വേണ്ടി വന്നത്.
ഏക്കറിന് 45 മിനിറ്റ്
പാടങ്ങളിലെ നിരപ്പ് ചേറ്റുവിതയേക്കാളും പൊടിവിതയേക്കാളും മെച്ചമാണ്. അടുത്ത സീസണിൽ കാർഷിക സർവകലാശാലയുടെ സഹായത്തോടെ കൂടുതൽ ശാസ്ത്രീയ പഠനം നടത്തും.
-ടി.ടി.അരുൺ, കൃഷി ഓഫീസർ.