ration-

വടക്കഞ്ചേരി: റേഷനരി വാങ്ങി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കുന്ന മാഫിയകൾ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ​- സംസ്ഥാന സർക്കാരുകൾ മുൻഗണനാ കാർഡുടമകൾക്ക് അനുവദിച്ച സൗജന്യ റേഷനാണ് അരിമാഫിയകൾ കിലോയ്ക്ക് 12 രൂപ നൽകി വാങ്ങി വിറ്റ് കൊള്ളലാഭം കൊയ്യുന്നത്. മുൻ കാലങ്ങളിൽ കിഴക്കൻ മേഖലയിലെ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മാത്രം പ്രവർത്തിച്ചിരുന്നവർ ഇപ്പോൾ ജില്ലയിലെ പലയിടത്തേക്കും വ്യാപിച്ചിട്ടുണ്ട്.

മുൻഗണനാവിഭാഗത്തിൽ അനധികൃതമായി കയറിക്കൂടിയവർക്കെതിരെ നടപടിയെടുക്കുന്നതായി അധികൃതർ പറയുമ്പോഴാണ് സർക്കാർ ആനൂകൂല്യം കൈപ്പറ്റിയ ആളുകൾ റേഷൻ മറിച്ചുവിൽക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതലാണ് സർക്കാരുകൾ സൗജന്യ അരിയും ധാന്യങ്ങളും വിതരണം ചെയ്യാൻ തുടങ്ങിയത്. നവംബർവരെ ഇത് തുടരും. റേഷൻ വാങ്ങിയില്ലെങ്കിൽ പല ആനുകൂല്യങ്ങളും ഇല്ലാതാകുമെന്ന ആശങ്കയിൽ ആവശ്യമല്ലെങ്കിലും കാർഡ് ഉടമകൾ ഭൂരിഭാഗവും റേഷനരി വാങ്ങുന്നുണ്ട്. ഇവരിൽ ഒരുഭാഗം പക്ഷേ, ഈ അരി ഉപയോഗിക്കാറില്ല. ഇവരാണ് അരിമാഫിയകൾക്ക് വിറ്റ് കാശാക്കുന്നത്. മട്ട - വെള്ള അരികൾക്ക് ഓരോ വിലയാണ് ഈടാക്കുന്നത്. ഇങ്ങനെ വാങ്ങുന്ന അരി സ്വകാര്യ മില്ലിലെത്തിച്ച് പോളിഷ് ചെയ്ത് വിപണിയിലെത്തിക്കും. 35 രൂപ മുതൽ 50 രൂപവരെയാണ് ഇതിന് വിപണിവില.

 ​ മു​ന്ന​റി​യി​പ്പ് ​ന​ൽ​കി,​ ​ഫ​ല​മു​ണ്ടാ​യി​ല്ല

മാസങ്ങൾക്ക് മുമ്പ് തന്നെ അരിമാഫിയകളെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സിവിൽ സപ്ലൈസ് അധികൃതർക്ക് അറിയിപ്പ് നൽകിയിരുന്നു. തുടർന്ന് അനധികൃതരെ കണ്ടെത്താനുള്ള ശ്രമം നടന്നെങ്കിലും ഫലംകണ്ടില്ല എന്നതാണ് യാഥാർത്ഥ്യം.

 അ​ന്ത്യ​യോ​ജ​ന​ ​അ​ന്ന​യോ​ജ​ന​ ​കാ​ർ​ഡി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ഹി​ത​മാ​യി​ ​കാ​ർ​ഡി​ന് 30​ ​കി​ലോ​ ​അ​രി​യും​ ​അ​ഞ്ച് ​കി​ലോ​ ​ഗോ​ത​മ്പും​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​ന്നു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​പി.​എം.​ജി.​കെ.​എ.​വൈ​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​കാ​ർ​ഡി​ലെ​ ​ഓ​രോ​ ​അം​ഗ​ത്തി​നും​ ​നാ​ലു​കി​ലോ​ ​അ​രി​യും​ ​ഒ​രു​കി​ലോ​ ​ഗോ​ത​മ്പും​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കും.


 മു​ൻ​ഗ​ണ​ന​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​കാ​ർ​ഡി​ലെ​ ​ഓ​രോ​ ​അം​ഗ​ത്തി​നും​ ​നാ​ലു​കി​ലോ​ ​അ​രി​യും​ ​ഒ​രു​കി​ലോ​ ​ഗോ​ത​മ്പും​ ​കി​ലോ​യ്ക്ക് ​ര​ണ്ടു​രൂ​പ​ ​നി​ര​ക്കി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ഓ​രോ​ ​അം​ഗ​ത്തി​നും​ ​നാ​ലു​കി​ലോ​ ​അ​രി​യും​ ​ഒ​രു​ ​കി​ലോ​ ​ഗോ​ത​മ്പും​ ​ന​ൽ​കു​ന്നു​ണ്ട്.

 പൊ​തു​വി​ഭാ​ഗം​ ​സ​ബ്‌​സി​ഡി​ ​കാ​ർ​ഡു​കാ​ർ​ക്ക് ​ഓ​രോ​ ​അം​ഗ​ത്തി​നും​ ​ര​ണ്ടു​കി​ലോ​ ​അ​രി​വീ​തം​ ​കി​ലോ​ഗ്രാ​മി​ന് ​നാ​ലു​രൂ​പ​ ​നി​ര​ക്കി​ൽ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​പൊ​തു​വി​ഭാ​ഗത്തിന് ​മൂ​ന്നു​കി​ലോ​ ​അ​രി​ ​കി​ലോ​യ്ക്ക് 10.90​ ​രൂ​പ​ ​നി​ര​ക്കി​ലാ​ണ് ​സെ​പ്തം​ബ​റി​ൽ​ ​​ന​ൽ​കു​ന്ന​ത്.