പാലക്കാട്: ജില്ലയിലെ എസ്.എൻ.ഡി.പി യോഗം യൂണിയനുകളും ശാഖകളും കൊവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ച് ലളിതമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുദേവന്റെ 93ാം മഹാസമാധി ദിനം പ്രാർത്ഥാപൂർവം ആചരിച്ചു. യൂണിയൻ ശാഖ ഓഫീസുകളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്തി. സമൂഹ പ്രാർത്ഥന, വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, സമാധി പൂജ എന്നിവയും നടന്നു.
പാലക്കാട്, പാലക്കാട് വെസ്റ്റ്, ഒറ്റപ്പാലം, കൊല്ലങ്കോട്, നെന്മാറ, വടക്കഞ്ചേരി, മണ്ണാർക്കാട്, കുഴൽമന്ദം, ആലത്തൂർ, ചിറ്റൂർ തുടങ്ങിയ പത്ത് യൂണിയനുകളിലും അവയുടെ കീഴിലുള്ള 500ഓളം ശാഖകളിലും വിശേഷാൽ പ്രാർത്ഥന നടന്നു. വീടുകളിൽ പ്രാർത്ഥനാ യജ്ഞവും നടത്തി. പല യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും അവാർഡ് വിതരണവും നടന്നു.
പാലക്കാട് യൂണിയൻ
പാലക്കാട്: യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ആർ.ഭാസ്‌കരൻ ദീപം തെളിച്ചു. കെ.ആർ.ഗോപിനാഥ്, വൈസ് പ്രസിഡന്റ് യു.പ്രഭാകരൻ, ബി.വിശ്വനാഥൻ, അനന്തകുമാർ, ആർ.പ്രകാശൻ, ജി.രവീന്ദ്രൻ, കെ.ഉണ്ണികൃഷ്ണൻ, വനിതാസംഘം ഭാരവാഹികളായ പ്രേമകുമാരി ശിവദാസ്, ജ്യോതി ഉണ്ണികൃഷ്ണൻ, പ്രീതി, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ വി.സുരേഷ്, നിവിൻ ശിവദാസ് സംസാരിച്ചു.
വെസ്റ്റ് യൂണിയൻ
പാലക്കാട്: വെസ്റ്റ് യൂണിയൻ ഓഫീസിൽ നടന്ന പ്രാർത്ഥനാ യോഗത്തിന് പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ നേതൃത്വം നൽകി. ഭാരവാഹികളായ ആർ.ഉണ്ണികൃഷ്ണൻ, ടി.സി.സുരേഷ് ബാബു, സുരേഷ് കളത്തിൽ, കെ.വി.രാമകൃഷ്ണൻ, ടി.ബി.പ്രശാന്ത്, വി.കെ.ശിവകുമാർ, സുശീല ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാരി, സഷിജ, സി.കെ.പ്രശാന്ത്, പി.ആർ.ഉണ്ണികൃഷ്ണൻ, പി.വി.വിനൂപ് പങ്കെടുത്തു.
ഒറ്റപ്പാലം യൂണിയൻ
ഒറ്റപ്പാലം: യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങ് സെക്രട്ടറി സി.സി.ജയൻ ഉദ്ഘാടനം ചെയ്തു. സി.സതീശൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, ഡയറക്ടർ ബോർഡംഗം ബി.വിജയകുമാർ, വനിതാസംഘം നേതാക്കളായ പി.രത്നകുമാരി, എ.സ്വയംപ്രഭ, പി.കരുണാകരൻ, കെ.രവീന്ദ്രൻ, കെ.നാരായണൻ, ധനപാലൻ സംസാരിച്ചു. പറക്കുട്ടിക്കാവിൽ നടന്ന പ്രാർത്ഥനയ്ക്ക് സുഭാഷ് ശാന്തി നേതൃത്വം നൽകി. കൂട്ട ഉപവാസം, ഗുരുദേവ കീർത്തനാലാപനം, ഭക്തിപ്രഭാഷണം, അന്നദാനം എന്നിവ നടത്തി.
കൊല്ലങ്കോട് യൂണിയൻ
കൊല്ലങ്കോട്: യൂണിയനിലും ശാഖകളിലും കുടുംബ യൂണിറ്റുകളിലും പ്രാർത്ഥന, പുഷ്പാർച്ചന, ഗുരുദേവ കൃതി പാരായണം, പ്രസാദ വിതരണം നടന്നു. യൂണിയൻ മന്ദിരത്തിൽ പ്രസിഡന്റ് ആർ.അരവന്ദാക്ഷൻ, സെക്രട്ടറി എ.എൻ.അനുരാഗ്, വൈസ് പ്രസിഡന്റ് കെ.സി.മുരളീധരൻ, യോഗം ഡയറക്ടർമാരായ കെ.ദേവദാസ്, എ.ശശീവൻ, കൗൺസിലർമാരായ എസ്.ദിവാകരൻ, എം.ബാലകൃഷ്ണൻ, എം.നാരായണനുണ്ണി, ടി.സഹദേവൻ, വേലായുധൻ ശാന്തി, മായ ഗിരിധരൻ, സ്മിത പ്രദീപ്, മിനി നേതൃത്വം നൽകി.