accident
പ്രവീൺ

പാലക്കാട്: ദേശീയപാത അങ്കമാലി കരയാംപറമ്പിൽ സിഗ്നലിൽ നിറുത്തിയിട്ട ചരക്കുലോറിക്ക് പിന്നിൽ ബൈക്കിടിച്ച് നവവരനായ കൊപ്പം പുലാശേരി പറമ്പിയത്ത് ശങ്കരനുണ്ണിയുടെ മകൻ പ്രവീൺ (27) മരിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. തുറവൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ഡിസൈനറാണ്.

വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെപ്തംബർ അഞ്ചിനായിരുന്നു വിവാഹം. അമ്മ: പ്രേമലീല. ഭാര്യ: ഹരീഷ്മ. സഹോദരി: രശ്മി. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.