covid

പാലക്കാട്: ജില്ലയിൽ ഇന്നലെ 242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ- 155, ഉറവിടമറിയാതെ- 85,​ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേർക്കാണ് രോഗം. 235 പേർ രോഗമുക്തരായി. ചികിത്സയിലുള്ളവരുടെ എണ്ണം 2208 ആയി. ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേർ വയനാട്,​ ഏഴുപേർ എറണാകുളം, 11 പേർ കോഴിക്കോട്, 30 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.