പാലക്കാട്: ലൈഫ് പദ്ധതി മൂന്നാംഘട്ടത്തിലെ രണ്ടാമത്തെ ഭവന സമുച്ചയം കൊടുമ്പിൽ നിർമ്മാണം ആരംഭിക്കുന്നു. 61 സെന്റിൽ 5.11കോടി ചിലവിൽ 36 പേർക്കുള്ള ഭവന സമുച്ചയമാണ് നിർമിക്കുന്നത്. മൂന്നാംഘട്ടത്തിലെ ആദ്യപാർപ്പിട സമുച്ചയം ചിറ്റൂർ വെള്ളപ്പന കോളനിയിൽ ജൂലായിൽ നിർമ്മാണം ആരംഭിച്ചിരുന്നു. 6.16 കോടിയുടെ പദ്ധതിയാണിത്.
മൂന്നാം ഘട്ടത്തിൽ ജനറൽ-8167, ഒ.ബി.സി-1232, എസ്.സി-2024, എസ്.ടി-212 എന്നിങ്ങനെ 11,635 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്.
ലൈഫ് ഇതുവരെ
മൂന്ന് ഘട്ടത്തിലായി 18,400 വീട് പൂർത്തീകരിച്ചു.
ഒന്നാംഘട്ടത്തിൽ 8090 വീടുകൾ കണ്ടെത്തുകയും പട്ടികവർഗ വികസന വകുപ്പ് മുഖേന 3456 വീടുകൾ, മുനിസിപ്പാലിറ്റി തലത്തിൽ 396, മൈനോറിറ്റി വെൽഫയർ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 517, പഞ്ചായത്തുകൾ മുഖേന 733, ബ്ലോക്ക് 2476 എന്നിങ്ങനെ 7580 വീടുകൾ പൂർത്തീകരിച്ചു.
രണ്ടാംഘട്ട സർവേയിൽ സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരെ കണ്ടെത്തിയാണ് വീട് നിർമ്മിച്ചത്. 13,161 വീടുകളിൽ 10,704 എണ്ണം പൂർത്തീകരിച്ചു.