market

പാലക്കാട്: കൊവിഡ് രോഗികൾ വർദ്ധിച്ചതിനെ തുടർന്ന് പൂർണമായും അടച്ചിട്ട വലിയങ്ങാടിയെ നിബന്ധനകളോടെ കണ്ടെയ്ൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു. പാലക്കാട് ശകുന്തള ജംഗ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത് വരെയുള്ള മേഖലയിൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

ജില്ലയിലെ പ്രധാന പച്ചക്കറി മാർക്കറ്റുകളിലൊന്നായ വലിയങ്ങാടി അടച്ചിട്ടതു മുതൽ കടകളിൽ പച്ചക്കറികൾക്ക് ക്ഷാമം നേരിടുകയും വില വർദ്ധിക്കുകയും ചെയ്തിരുന്നു. കൊടുവായൂർ മാർക്കറ്റും കൊവിഡ് വ്യാപനത്തെ തുടർന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

നിബന്ധനകൾ

​ ​കൊ​വി​ഡ് ​രോ​ഗ​ല​ക്ഷ​ണം​ ​ഇ​ല്ലാ​ത്ത​വ​ർ​ ​മാ​ത്ര​മേ​ ​ക​ട​ക​ൾ,​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​യി​ൽ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ളു.
​ ​​തി​ര​ക്ക് ​നി​യ​ന്ത്രി​ക്കു​ന്ന​തി​നു​വേ​ണ്ട​ ​ന​ട​പ​ടി​ക​ൾ​ ​​പൊ​ലീ​സ് ​സ്വീ​ക​രി​ക്ക​ണം
​ ​ആ​ളു​ക​ൾ​ ​കൂ​ടി​ ​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ ​ജീ​വ​ന​ക്കാ​ർ​ ​ത​മ്മി​ലും​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ ​ത​മ്മി​ലും​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ​ക​ട​/​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ൾ​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.
​ ​എ​ല്ലാ​ ​വ്യ​ക്തി​ക​ളും​ ​നി​ർ​ബ​ന്ധ​മാ​യും​ ​മാ​സ്‌​ക് ​ധ​രി​ക്ക​ണം.​ ​കൈ​ക​ൾ​ ​അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളും​ ​ക​ട​/​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.
​ ​ഒ​രേ​ ​സ​മ​യ​ത്ത് ​അ​ക​ത്തേ​യ്ക്ക് ​പ്ര​വേ​ശി​ക്കാ​വു​ന്ന​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​എ​ണ്ണം​ ​ക​ട​/​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​വി​സ്തൃ​തി​ ​അ​നു​സ​രി​ച്ച് ​നി​ജ​പ്പെ​ടു​ത്തി​ ​തി​ര​ക്ക് ​നി​യ​ന്ത്രി​ക്ക​ണം.
​ ​ചു​മ​ട്ടു​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​വി​ശ്ര​മ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​നി​ർ​ബ​ന്ധ​മാ​യും​ ​പാ​ലി​ക്ക​ണം.
​ ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പു​ക​ളി​ൽ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളും​ ​തൊ​ഴി​ലാ​ളി​ക​ളും​ ​നി​ർ​ബ​ന്ധ​മാ​യും​ ​പ​ങ്കെ​ടു​ത്ത് ​കോ​വി​ഡ് ​ടെ​സ്റ്റി​ന് ​വി​ധേ​യ​രാ​ക​ണം.