30-cgnr-sahayam
ചെങ്ങന്നൂർ നഗരസഭാ ചെയർമാന്റെ ദുരിതാശ്വാസ നിധയിൽ നിന്നുള്ള ചികിത്സാ സഹായം റെയ്ച്ചൽ ബേബിയ്ക്ക് നൽകി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു. സുജാ ജോൺ, വത്സമ്മ ഏബ്രഹാം, വി.വി.അജയൻ, പി.കെ.അനിൽകുമാർ, എസ്.സുധാമണി, ജോൺ മുളങ്കാട്ടിൽ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭാ ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചികിത്സാ സഹായ വിതരണം ആരംഭിച്ചു. അർഹരായ 38 പേർക്കുള്ള ചികിത്സാ സഹായ വിതരണം ഇന്ന് പൂർത്തിയാകും. നഗരസഭാ 27ാം വാർഡിൽ മുണ്ടൻകാവ് ഉഴത്തിൽ വീട്ടിൽ കാൻസർ രോഗം ബാധിച്ച റെയ്ച്ചൽ ബേബിക്ക് സഹായധനം നൽകി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ വി.വി.അജയൻ, എസ്.സുധാമണി, സുജാ ജോൺ, പി.കെ.അനിൽ കുമാർ, വാർഡ് കൗൺസിലർ ജോൺ മുളങ്കാട്ടിൽ എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ പ്രവർത്തി ദിവസങ്ങളിലും അപേക്ഷ നൽകാവുന്നതാണ്. നഗരസഭാ പരിധിയിലുള്ളവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കാൻ കഴിയുകയുള്ളെന്ന് ചെയർമാൻ അറിയിച്ചു.