തിരുവല്ല : കൊവിഡ് ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ദുരിതമനുഭവിക്കുന്ന കഥകളി കലാകാരന്മാർക്ക് കഥകളി ആസ്വാദക സംഘത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശ്രീവല്ലഭക്ഷേത്രം കഥകളി മണ്ഡപത്തിൽ നടന്ന ചടങ്ങ് വെൺപാല കെ.പി വിജയൻ ഉദ്ഘാടനം ചെയ്തു.വേണു വെള്ളിയോട്ടില്ലം, കലാഭാരതി ഹരികുമാർ , രാധാകൃഷ്ണൻ വേണാട്ട്, ജിജീഷ് കുമാർ , പ്രകാശ് കോവിലകം,മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു.