മലയാലപ്പുഴ: വനം വകുപ്പിലെ താത്കാലിക വാച്ചർമാർക്ക് ശമ്പളം ലഭിച്ചില്ലന്ന് പരാതി. താത്കാലിക വാച്ചർമാരായ 30 പേരാണ് കഴിഞ്ഞ 3 മാസങ്ങളായി ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നുന്നത്. വടശ്ശേരിക്കര റേഞ്ചിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വാച്ചർമാരാണിവർ. എല്ലാ വർഷവും ഓണത്തിന് മുൻപ് ഇവർക്ക് ശമ്പളം തീർത്തു നൽകുന്ന പതിവുണ്ടായിരുന്നെങ്കിലും ഇത്തവണ ലഭിച്ചിട്ടില്ലെന്ന് അടുകഴിയിലെ തടി ഡിപ്പോയിലെ വാച്ചർമാർ പറഞ്ഞു. ശമ്പളം ലഭിക്കാത്തത് മൂലം ഇവരുടെ കുടുംബങ്ങൾക്ക് ഓണമാഘോഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇവരെല്ലാവരും കഴിഞ്ഞ 12 ഉം, 15 ഉം വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരുമാണ്.