മല്ലപ്പള്ളി : വെണ്ണിക്കുളം ജംഗ്ഷനിലും സമീപപ്രദേശത്തെ വീടുകളിലും ചെറിയ വെള്ളപ്പൊക്കം ഉണ്ടായാൽ പോലും വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പുറമറ്റം മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു. തോടുകളും നീർച്ചാലുകളും വീണ്ടെടുത്ത് വ്യാപാരികളെയും, കർഷകരെയും രക്ഷിക്കുവാൻ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം അഡ്വ.വർഗീസ് മാമ്മൻ, ഷിബു പുതുക്കേരിൽ, വിനോദ് കളക്കുടി, പി.ജി വറുഗീസ്, ഷാജി പൂച്ചേരിൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി വറുഗീസ് കച്ചിറയ്ക്കൽ (പ്രസിഡന്റ്) തമ്പി ഇഞ്ചക്കാട്ടിൽ, പി.ഇ വർഗീസ്, ചാക്കോച്ചൻ കാരിച്ചാൽ (വൈസ് പ്രസിഡന്റുമാർ) ഷാജി അലക്‌സ്, ജോജി മാത്യു (സെക്രട്ടറിമാർ) എൻ.എം അനിൽ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.