31-payasa-vitharanam
പായസ വിതരണം നടത്തി

കോഴഞ്ചേരി: ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി കീഴുകരയിലെ വീടുകളിൽ പായസ വിതരണവും, ഓണാംശസകളും നേർന്നു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശശിധരൻ നായർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോകൻ പിള്ള, മൈനോറിറ്റി മോർച്ച വൈസ് പ്രസിഡന്റ് ഷാജി പള്ളിപ്പീടികയിൽ, രാജശേഖരൻ പിള്ള മൂഴിക്കൽ, അനിൽ അനുഗ്രഹ, സോനു കട്ടത്തറ എന്നിവർ നേതൃത്വം നൽകി.