31-motor-onam
മോട്ടോർ തൊഴിലാളികൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.

ചെങ്ങന്നൂർ: ഐ.എൻ.ടി.യു.സി. യംഗ് വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അബി ആലായുടെ അദ്ധ്യക്ഷതയിൽ എ.ഐസി.സി അംഗം കെ.എൻ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജി. ബൈജു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി ജോൺ, കെ.ദേവദാസ് , അഡ്വ.ജോർജ് തോമസ്, ഷിബു രാജൻ, പ്രവീൺ എൻ. പ്രഭ , അഡ്വ.മിഥുൻ മയൂരം, സതീഷ് ബുധന്നൂർ, സോജി കോശി, ജെറിൻ ചെന്നിത്തല, ഹരി ബുധനുർ, എൻ.സി രഞ്ജിത്ത്, പി.സി രാജൻ, സന്തോഷ് കുമാർ, രാജു, ജിജി, അബ്ദുൾ റഹ്മാൻകുഞ്ഞ്, വി.എൻ . രാധാകൃഷ്ണ പണിക്കർ, രാജേഷ് ചെനിത്തല, പ്രമോദ് ചെറിയനാട്, സാംസൺ ആലാ, നിതിൻ ചെറിയനാട്, സജീവൻ കല്ലശ്ശേരി എന്നിവർ സംസാരിച്ചു.