മല്ലപ്പള്ളി: തിരുവോണ ദിവസം വൈകിട്ട് മദ്യപിച്ച് എത്തിയ ഒരുകൂട്ടം ആളുകൾ കീഴ്‌വായ്പുർ മണ്ണുംപുറത്ത് തോട്ടത്തിമലയിൽ ബിജിയെയും കുടുംബത്തെയും ആക്രമിച്ചു. പരുക്കേറ്റ ബിജിയും, ഭാര്യയും, മകനും ആശുപത്രിയിൽ ചികിത്സ തേടി. കീഴ്‌വായ്പൂര് പൊലീസ് കേസെടുത്തു.