മല്ലപ്പള്ളി: ഐ.എൻ.ടി.യു.സി.യുടെ മല്ലപ്പള്ളി ടൗണിലെ കൊടിമരം നശിപ്പിച്ചതിനെതിരെ ഐ.എൻ.ടി.യു.സി പ്രതിഷേധിച്ചു. പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന നിർവാഹ സമിതിയംഗം എ.ഡി. ജോൺ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. മോട്ടോർ തൊഴിലാളി യുണിയൻ താലൂക്ക് സെക്രട്ടറി ജോയി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു, ബിജു പുറത്തുടൻ, സജി തലച്ചിറ, കുഞ്ഞുമോൻ കൊല്ലാത്തോട്ടത്തിൽ, അച്ചൻകുഞ്ഞ് ആറാട്ടുപുഴ, ബാബു പുത്തൻ പുരക്കൽ, ജിക്കു എന്നിവർ സംസാരിച്ചു.