പന്തളം: പെരുമ്പുളിക്കൽ, പടുക്കോട്ടുക്കൽ, പ്രദേശത്തെ കോൺഗ്രസിന്റെ കൊടിമരവും കൊടിയും ബോർഡുകളും പ്രകടനവുമായി വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തു. വെഞ്ഞാറുംമൂട് കൊലപാതകത്തിന്റെ പേരിൽ തിരുവോണ ദിവസം വൈകിട്ട് ഡി.വൈ.എഫ് ഐ നടത്തിയ പ്രകടനത്തിലാണ് ആക്രമം നടത്തിയത്. കോൺഗ്രസ് വാർഡ് കമ്മിറ്റികൾ പ്രതിഷേധം രേഖപെടുത്തുകയും പന്തളം പൊലീസ് സ്റ്റേഷനിൽ പരാതി നല്കുകയും ചെയ്തു.വാർഡ് പ്രസിഡന്റ് അരുവിക്കര സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഋഷി, പി.ജി. തോമസ്.കരൂർ കൃഷ്ണൻ നായർ, രാജേന്ദ്രകുമാർ, മോഹനൻപിള്ള,ബിനു തിരുവാതിര രാജശേഖരൻനായർ, കുഞ്ഞുപിള്ള, മഹേഷ്, അനന്തകൃഷ്ണൻ എന്നിവർ പങ്കെടുത്തു.