പന്തളം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നും ഇത് എൻ.ഐ.എഅന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ്പ്രതിഷേധം സംഘടിപ്പിച്ചു.മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പന്തളം ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന സമ്മേളനത്തിൽ പന്തളം വെസ്റ്റ് മണ്ഡലം കൺവീനർ കെ.ആർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി. ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.ഡി.സി.സി. സെക്രട്ടറി കെ.എൻ അച്ചുതൻ, ജില്ലാ സെക്രട്ടറി സോമരാജൻ ,കൗൺസിലർമാരായ ജി. അനിൽകുമാർ, സുനിതാ വേണു മഞ്ജു വിശ്വനാഥ് ബ്ലോക്ക് ഭാരവാഹികളായ ബിജു മങ്ങാരം വാളാക്കോട് മോഹൻ കുമാർ , മണ്ഡലം ഭാരവാഹികളായ എൻ. ഉണ്ണികൃഷ്ണൻ. സോളമൻ കെ.എൻ രാജൻ.ഉണ്ണികൃഷ്ണ പിള്ള തുടങ്ങിയവർ സംസാാരിച്ചു.