പത്തനംതിട്ട: വാറ്റുപകരണങ്ങളും ചാരായവുമായി രണ്ട് പേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കോട് പനയിൽകുന്നിൽ രാജൻ (54), മുണ്ടുകോട്ടയ്ക്കൽ സ്വദേശി ഉത്തമൻ (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ രാജന്റെ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് ഇരുവരും പിട‌ിയിലായത്. സി.ഐ ന്യൂമാൻ, എസ്.ഐമാരായ അനീഷ്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.