മല്ലപ്പള്ളി : കല്ലൂപ്പാറ കടമാങ്കുളത്ത് യുവാവിന് ഉളികൊണ്ട് കുത്തേറ്റു. പഴമല വീട്ടിൽ സതീഷ്‌കുമാർ (50) ആണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇയാളുടെ സഹോദരൻ മധുവിന്റെ വീട്ടിൽവെച്ച് നടന്ന സംഭവത്തിൽ പഴമല ജയപ്രകാശിനെ (ജയൻ-44) കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.