പത്തനംതിട്ട: ശ്രീനാരായണ ഗുരുദേവന്റെ ജൻമദിനമായ ഇന്ന് ചതയാഘോഷം ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. മുൻ വർഷങ്ങളിലെപ്പോലെ ഘോഷയാത്രയില്ല. ഗുരുമന്ദിരങ്ങളിലും ശാഖാ ആസ്ഥാനങ്ങളിലും സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുൻകരുതലുകളെടുത്തും ഹ്രസ്വമായ ചടങ്ങുകളാണ് നടത്തുന്നത്. പത്തനംതിട്ട യൂണിയനിലെ വീടുകളിൽ ഗുരുദേവ ചിത്രങ്ങൾക്കു മുന്നിൽ വിളക്ക് തെളിച്ച് പ്രാർത്ഥന നടത്തുമെന്ന് പ്രസിഡന്റ് കെ.പത്മകുമാർ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാർ നിർദേശം പാലിച്ച് ഗുരുമന്ദിരങ്ങളിൽ ചടങ്ങ് ലളിതമാക്കും. കോഴഞ്ചേരി യൂണിയനിൽ 28 ശാഖകളിലെ വീടുകളിലും ഗുരുദേവ ചിത്രങ്ങൾക്ക് മുന്നിൽ പ്രാർത്ഥന നടത്തുമെന്ന് പ്രസിഡന്റ് മോഹനബാബു അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാകും ഗുരുമന്ദിരങ്ങളിലെ പൂജാ ചടങ്ങുകൾ.