02-snehavedeedu2
കീഴ്‌വായ്പൂര് പോലീസ് ഒരുക്കിയ സനേഹവീടിന്റെ ഉദ്ഘാടനം

മല്ലപ്പള്ളി: സ്വന്തമായി കിടക്കാൻ വീട് ഇല്ലാതിരുന്ന കുട്ടികളായ ആദർശിനും, ആദിത്യനും സ്‌നേഹവീട് ഒരുക്കി കീഴ്‌വായ്പൂര് പൊലീസ്. കൊവിഡ് 19 തുമായി ബന്ധപ്പെട്ട പഠനം ഓൺലൈൻ ആക്കിയപ്പോൾ അതിന് സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തി ടി.വി നൽകുന്നതിനായി പൊലീസ് സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആദർശിനെയും, ആദിത്യനെയും കണ്ടെത്തിയത്. ടി.വി നൽകാനായികീഴ്‌വായ്പൂര് എസ്.എച്ച്.ഒ സി.ടി സഞ്ജയും സംഘവും എത്തിയപ്പോഴാണ് ചോർന്നൊലിച്ച് ഭിത്തി രണ്ടായി പിളർന്ന്
ഏതു സമയവും താഴെ വീഴാവുന്ന അവസ്ഥയിൽ വീട് കണ്ടെത്തിയത്. ടി.വി നൽകിയതിനുശേഷം വീട് പണിത് നൽകാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. രണ്ടുമാസംകൊണ്ട് എല്ലാ സൗകര്യങ്ങളോടുകൂടിയ പുതിയ വീട് പണിതു നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതവും ആഞ്ഞിലിത്താനം സ്വദേശിയായ ഒരാളും, ഗോവയിൽ ഉള്ള ഒരാളുടെയും സഹായത്തിലാണ് വീട് പണി പൂർത്തീകരിച്ചത്. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ ഐ.പി.എസ് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. തിരുവല്ല ഡി.വൈ.എസ്പി ടി.രാജപ്പൻ,കീഴ്‌വായ്പൂര് എസ്. എച്ച്.ഒ സഞ്ജയ് സി.ടി, എസ്.ഐ കവിരാജൻ, മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവൽ, മെമ്പർ പ്രകാശ് വടക്കേമുറി, കെ.പി.എ ജില്ലാ ട്രഷറർ പി.എച്ച് അൻസിം, ഷാനവാസ് എന്നിവർ പ്രസംഗിച്ചു.