02-sob-pr-soman
പി. ആർ. സോമൻ

കുമ്പനാട്: മുൻ എംപിയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന പരേതനായ പി. കെ. കുഞ്ഞച്ചന്റെ സഹോദരപുത്രൻ പി. ആർ. സോമൻ (64) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മുണ്ടമല പൂവത്തിനാക്കുഴിയിൽ പരേതനായ പി കെ രാമന്റെ മകനും റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥനുമാണ്. ഭാര്യ: രാജമ്മ ചീന്തലാർ തൈയ്യാട്ട് കുടുംബാംഗമാണ്. മക്കൾ: ബിനീഷ് പി സോമൻ (ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസ്, മല്ലപ്പള്ളി), ബിന്ദു പി സോമൻ. മരുമക്കൾ: എൻ ജി ശ്രീലജ, പി ബി ദീപക് (അബുദാബി).