പന്തളം. മിത്രപുരം കസ്തൂർബ ഗാന്ധി ഭവൻ അന്തേവാസികൾക്ക് ഓണപ്പുടവ നൽകി. ഓണപ്പുടവ വിതരണം വികസനസമിതി ചെയർമാൻ പഴകുളം ശിവദാസൻ നിർവഹിച്ചു. സെക്രട്ടറി കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയപ്രസാദ്, ശ്രീദേവ്, യൂണിറ്റ് മാനേജർ ജയകുമാർ,പി.ആർ.ഒ അനിൽകുമാർ എന്നിവർ സംസാരിച്ചു.