02-civil-line
സിൽവർ ലൈൻ പദ്ധതിക്കെതിരേ ഉപവാസം

കുന്നന്താനം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്‌കാരിക പൈതൃക സംരക്ഷണ സമിതി തിരുവല്ല യൂണിറ്റ് ഉത്രാട നാളിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്തു.പി.എസ്. വി ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റെജി തോമസ്, ഫാ.സന്തോഷ് അഴകത്ത്,അരുൺ ബാബു, എസ്.രാജീവൻ, അനിൽ എസ്. ഊഴത്തിൽ, സൈന തോമസ് മാടപ്പള്ളി, നന്മ അംഗം ജ ഞ വിജയകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. സംസ്‌കാരിക പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് ജോസഫ് വെള്ളിയാങ്കുന്നത്ത്, സെക്രട്ടറി പ്രമോദ് തിരുവല്ല എന്നിവർ ഉപവസിച്ചു. സമാപന സമ്മേളനം ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്തു.