തിരുവല്ല: സ്വാമിപാലം നാലുവേലിൽ ഗുരുക്കൾമാലിമഠം റിട്ട. ജില്ലാ ആയുർവ്വേദ മെഡിക്കൽ ഒാഫീസർ ഡോ.കെ.എം.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (72) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. കായംകുളം ഇലമ്പടത്തുമഠം കുടുംബാംഗമാണ്. മക്കൾ: കല, മിനി, അനിയൻകുഞ്ഞ്, എബി (ഗ്ലാഡിയേറ്റർ ജിം ഉടമ). മരുമക്കൾ: ബാബു, സുമി.