മല്ലപ്പള്ളി: കീഴ്വായ്പ്പൂര് മണ്ണുംപുറത്ത് തിരുവോണ നാളിൽ നടന്ന അക്രമത്തിലെ പ്രതികളായ രണ്ടുപേരെ ഇൻസ്‌പെക്ടർ സി.ടി.സഞ്ജയ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പെരുമ്പ്രാമാവ് മുണ്ടഴിയിൽ നിതീഷ് സുരേന്ദ്രൻ (അപ്പു-24), കൂത്രപ്പള്ളിൽ അജിത് (26) എന്നിവരെ റിമാൻഡ് ചെയ്തു. തോട്ടത്തിമലയിൽ ജോസഫിനെയും കുടുബത്തിയും ആക്രമിച്ച കേസിലാണ് അറസ്റ്റ്.