പന്തളം: നഗരസഭയിലെ കണ്ടെയിന്റ്‌മെന്റ് സോണിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതോടെ രോഗബാധിതർ കൂടുതലുള്ള 7, 8, 9, 10 ഡിവിഷനുകളിൽ കണ്ടെയിന്റ്‌മെന്റ് സോൺ നിലതുടരുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു.ഇത് സംബന്ധിച്ച് ശുപാർശ ഡി.എം.ഒയ്ക്ക് നൽകുകയുംചെയ്തിട്ടുണ്ടന്നും ചെയർപേഴ്‌സൺ പറഞ്ഞു. മറ്റ് ഡിവിഷനുകളിൽ കണ്ടെയിന്റ്‌മെന്റ് സോൺ ഇന്ന് മുതൽ ഉണ്ടാവില്ല. നഗരസഭയിലെ അഞ്ചോളം പേർക്ക് രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജീവനക്കാരുടെ പരിശോധന നടക്കും. അടച്ചിട്ടിരിക്കുന്ന നഗരസഭയിൽ ഇന്നലെ അണു നശീകരണം നടത്തി. ഇന്ന് നഗരസഭ തുറക്കുമെങ്കിലും പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല.