03-guru-cgnr-chathayam
ഗുരു ചെങ്ങന്നൂർ ചതയം ജലോത്സവം സമതി ചെയർമാൻ എം.വി ഗോപകുമാർ ഭദ്രദീപം തെളിയിക്കുന്നു.

ചെങ്ങന്നൂർ: ചതയം ജലോത്സവം കൊവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഓതറ പള്ളിയോടത്തെ പങ്കെടുപ്പിച്ച് കൊവിഡ് പ്രോട്ടോക്കോൾ സംരക്ഷിച്ച് ചടങ്ങ് മാത്രമായി നടത്തി. വഞ്ചിപ്പാട്ട് ശീലുകൾ പാടി തുഴഞ്ഞ് ഇറപ്പുഴ നട്ടായത്തിലെത്തിയ ഓതറ പള്ളിയോടത്തെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ആചാരപരമായി സ്വീകരിച്ചു. സാധാരണയിൽ നിന്ന് വിപരീതമായി യോഗം ഒഴിവാക്കി സമതി ചെയർമാൻ എം.വി ഗോപകുമാർ ഭദ്രദീപം തെളിയിച്ച് ആചാരപരമായ വരവേല്പിന് തുടക്കമായി. ചെങ്ങന്നൂർ ഡിവൈ.എസ്.പി.പി.ബേബി, സി.ഐ.ജോസ് മാത്യു സമിതി ജനറൽ സെകട്ടറി കെ.ആർ പ്രഭാകരൻ നായർ, ജനറൽ കൺവീനർ, അജി.ആർ നായർ,കെ.ജി കർത്താ,മുരുകൻ പൂവക്കാട്ട് മൂലയിൽ, ജോൺ മുളങ്കാട്ടിൽ, ബി.കെ പത്മകുമാർ, ഉണ്ണി വേഴപ്പറമ്പിൽ, എസ്.വി പ്രസാദ്, എസ്.വി അശോക് കുമാർ എന്നിവർ പങ്കെടുത്തു.