ചെങ്ങന്നൂർ: കാരയ്ക്കാട് പെട്രോൾ പമ്പിന് സമീപം പുറമ്പോക്ക് ഭൂമി കൈയേറി പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. അനുമതി വാങ്ങാതെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറി കത്തു നൽകിയിരുന്നു. ഇത് ലംഘിച്ചാണ് നിർമ്മാണം. ചെങ്ങന്നൂർ മുനിസിഫ് കോടതിയും കൈയേറ്റം തടഞ്ഞിരുന്നു. പക്ഷേ അധികൃതർ നടപടി സ്വീകരിക്കുന്നില്ല..