 
പത്തനംതിട്ട: മുണ്ടുകോട്ടയ്ക്കൽ കോലതാംവേലിൽ കെ.ജെ ജോസഫ് (80) കൊവിഡ് ബാധിച്ച് മരിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധനയിൽ പോസിറ്റീവായതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം ഇന്ന് പത്തനംതിട്ട സി.എസ്.ഐ പള്ളിയിൽ . ഭാര്യ കുഞ്ഞമ്മ. മക്കൾ: ജയിംസ്, മാത്യു, പാസ്റ്റർ സജി, ജോളി. മരുമക്കൾ: സുനി, ഉഷ, ജോമോൾ, ജിജി.
ചെന്നീർക്കരയിൽ താമസിക്കുന്ന സഹോദരങ്ങൾക്ക് ജോസഫിന്റെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു. ചങ്ങനാശേരി സ്വദേശിയായ ജോസഫും കുടുംബവും ഏറെ നാളായി മുണ്ടുകോട്ടയ്ക്കലിൽ വാടകയ്ക്ക് താമസിക്കുകയാണ്.