raveen
രവീന്ദ്രൻ

അടൂർ: കൊവിഡ് ബാധിച്ച് ചൂരക്കോട് ചാത്തന്നൂപുഴ രവിഭവനിൽ രവീന്ദ്രൻ(68) മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു.പരുമലയിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല . കുറച്ചു നാളുകളായി തളർവാതം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ഹൃദ്രോഗവും ഉണ്ടായത്.ഭാര്യ: സുഭദ്ര. മക്കൾ : ചിത്ര, പരേതയായ സ്മിത. സംസ്കാരം നടത്തി. ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റജി, വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ തട്ടത്തിൽ ബദറുദീൻ, പഞ്ചായത്ത് ഓവർസിയർ വിപിൻ എന്നിവർ സംസ്കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി.