award
എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം ശാഖയിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം ബാലജനയോഗം തിരുവല്ല യൂണിയൻ കോർഡിനേറ്റർ വി.ജി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല:എസ്.എൻ.ഡി.പി.യോഗം നെടുമ്പ്രം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും നടത്തി. ഗുരുദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം എന്നിവയെ തുടർന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും വിതരണം ചെയ്തു. ബാലജനയോഗം തിരുവല്ല യൂണിയൻ കോർഡിനേറ്റർ വി.ജി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എംപ്ലോയീസ് ഫോറം ചെയർമാൻ അനിൽ ചക്രപാണി, പഞ്ചായത്തംഗം പി.ജി. നന്ദകുമാർ, ശാഖാ പ്രസിഡന്റ് സജികുമാർ ആഴാത്തേരിൽ, സെക്രട്ടറി ശിവൻ മടയ്ക്കൽ,ശരത് ഷാജി, കവിതാ സുരേന്ദ്രൻ, ഷാജി പാട്ടപ്പറമ്പിൽ, മോഹനൻ മനുവിലാസം, രാജു മിഠാവേലിൽ ജയപ്രകാശ് എന്നിവർ പങ്കെടുത്തു.