elsy
എൽസി

ഏനാത്ത് (അടൂർ) : ഇളംഗമംഗലം ഒറ്റമാംവിളയിൽ കെ. എം. ദാനിയേലിന്റെ ഭാര്യ എൽസി ഡാനിയേൽ (മറിയാമ്മ,70) കൊവി‌ഡ് ബാധിച്ച് മരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ഡയാലിസിന് വിധേയായികൊണ്ടിരിക്കുകയായിരുന്നു. നഴ്സായ മരുമകൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇവരിൽ നിന്നാകാം രോഗം പടർന്നതെന്ന് കരുതുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ച എൽസിയുടെ സ്രവം പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്കാരം നടത്തി. മക്കൾ : മിനി, അനിത, അനിൽ. മരുമക്കൾ : ബിജു, ബെൻസൺ, ജിജി.