poo

ചെങ്ങന്നൂർ: മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച ഓണാഘോഷം വിവാദത്തിൽ. വിവിധ കലാപരിപാടികളും ഓണസദ്യയും ഉൾപ്പെടുത്തിയാണ് ജീവനക്കാർ ഓണാഘോഷം സംഘടിപ്പിച്ചത്. ഇതിനെതിരെ ഒരു വിഭാഗം ജീവനക്കാരുംരോഗികളും രംഗത്തെത്തി. ആഗസ്റ്റ് 25, 26 തീയതികളിലാണ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ മുകളിലായി ഓണം ആഘോഷിച്ചത്. ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്ന് ജീവനക്കാരിൽ ചിലർ പറഞ്ഞെങ്കിലും സംഘാടകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷം നടത്തുകയായിരുന്നു. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും പുറമേ എൻ എച്ച് എം ജീവനക്കാരും താത്കാലിക ജീവനക്കാരും ആഘോഷങ്ങളിൽ പങ്കുചേർന്നു.ജോലിക്കിടെ വിശ്രമവും വിനോദവുംവേണമെന്ന ജീവനക്കാരുടെ ആവശ്യപ്രകാരമാണ് പരിപാടി നടത്താൻ അനുമതി നൽകിയതെന്നും,
സാമൂഹിക അകലവും കരുതൽ നടപടികളും പാലിച്ചാണ് പരിപാടി നടത്തിയതെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട്‌ഡോ. ഗ്രേസ് ഇത്തക്ക് പറഞ്ഞു.